ശോഷിച്ച നിലയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഗായികയും നടിയുമായ അരിയാന ഗ്രാൻഡെയെ കണ്ട് ആരാധകർ അമ്പരന്നു. ലണ്ടനിൽ നടന്ന ബാഫ്റ്റ പുരസ്‌കാരദാനചടങ്ങിലെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. ഭാരം വളരെയധികം കുറഞ്ഞ രീതിയിലാണ് അരിയാന ബാഫ്റ്റ വേദിയിലെത്തിയത്. അരിയാനയുടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
ശരീരത്തിന്റെ അഴകളവുകൾ നോക്കി അധിക്ഷേപിക്കുന്നവരെ താൻ കാര്യമാക്കുന്നില്ല. താൻ എങ്ങനെ ഇരുന്നാലും അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ആരോഗ്യമുള്ള ശരീരത്തിന് ആരും മാനദണ്ഡമുണ്ടാക്കേണ്ട എന്നായിരുന്നു ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അരിയാന പ്രതികരിച്ചത്. 2023ൽ ബോഡി ഷെയ്മിങ് കമന്റുകളോടും അരിയാന പ്രതികരിച്ചിരുന്നു.