‘ഹാംഗ്‌ഓവര്‍ 2’ മെഗാഹിറ്റ്

Webdunia
ശനി, 4 ജൂണ്‍ 2011 (18:55 IST)
PRO
ഹോളിവുഡില്‍ വീണ്ടും ഹാം‌ഗ്‌ഓവര്‍ തരംഗം. ആദ്യചിത്രത്തേക്കാള്‍ വലിയ വിജയമായി ‘ഹാം‌ഗ്‌ഓവര്‍ 2’ മാറുമെന്നാണ് ബോക്സോഫീസ് വിദഗ്ധരുടെ അഭിപ്രായം. ഈ വാരാന്ത്യത്തില്‍ 85.9 മില്യണ്‍ ഡോളറാണ് ചിത്രം കളക്ഷന്‍ നേടിയത്. ഇതുവരെ ഗ്രോസ് കളക്ഷന്‍ 135 മില്യണ്‍ ഡോളറാണ്. ചിത്രത്തിന്‍റെ ചെലവാകട്ടെ വെറും എട്ടുകോടി ഡോളര്‍ മാത്രം.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഈ ചിത്രം ഹാംഗ്‌ഓവര്‍ ആദ്യഭാഗത്തിന്‍റെ അത്രയും മികച്ച സിനിമയല്ലെന്നാണ് നിരൂപകരുടെ അഭിപ്രായം. എന്നാല്‍, നിരവധി പാളിച്ചകളുണ്ടെങ്കിലും ആവേശത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഹാംഗ്‌ഓവര്‍ 2 വന്‍ വിജയമാകാന്‍ കാരണം.

‘കുങ്‌ഫു പാന്ദ 2’ ആണ് ഈ ആഴ്ച ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ‘പൈറേറ്റ്സ് ഓഫ് കരീബിയന്‍: ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ്’ ആണ് മൂന്നാമത്.

ഹോളിവുഡ് ബോക്സോഫീസിലെ മറ്റ് സ്ഥാനങ്ങളില്‍ ഈ സിനിമകളാണ്:

4. ബ്രൈഡ്സ്‌മെയ്ഡ്സ്
5. തോര്‍
6. ഫാസ്റ്റ് ഫൈവ്
7. മിഡ്നൈറ്റ് ഇന്‍ പാരിസ്
8. സം‌തിങ് ബോറോവ്ഡ്
9. ജമ്പിങ് ദ ബ്രൂം
10. റിയോ