പ്രായത്തിന്‍റെ കാര്യത്തില്‍ താന്‍ കള്ളം പറയില്ലെന്നും പ്രായം ഏറിവരുന്നത് തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും സ്പാനിഷ് നടി പെനലോപ് ക്രൂസ്. “ഞാന്‍ ഒരിക്കലും എന്‍റെ പ്രായത്തിന്‍റെ കാര്യത്തില്‍ കള്ളം പറയില്ല. പ്രായമേറുമ്പോള്‍ എന്‍റെ മുഖസൌന്ദര്യത്തില്‍ മാറ്റങ്ങളുണ്ടാകും. പക്ഷേ ഞാന്‍ അത് അംഗീകരിക്കുന്നു. അതില്‍ അഭിമാനിക്കുന്നു. പ്രായത്തോട് മത്സരിക്കാനോ യുദ്ധം ചെയ്യാനോ ഞാനില്ല” - പെനലോപ് വ്യക്തമാക്കുന്നു.