ബോളിവുഡ് നടിയും മോഡലും വിവാദനായികയുമായ പൂനം പാണ്ഡെക്ക് ന്യൂ ഇയര്‍ രാവ് മറക്കാനാവില്ല. എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനി ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുഖ്യാതിഥിയായി പോകില്ലെന്നാണ് ബോളിവുഡ് ചൂടന്‍ സുന്ദരി പൂനം പാണ്ഡെ പറയുന്നത്.
പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഭവം പൂനം ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്-അടുത്ത പേജ്
ബാംഗ്ളൂരില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഭവം പൂനം ഇപ്പോഴാണ് വെളിപ്പെടുത്തുന്നത്. നല്ല പ്രതിഫലം തരാമെന്ന് പറഞ്ഞാണ് തെക്കന്‍ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാര്‍ പൂനം പാണ്ഡെയെ കൊണ്ടുവന്നത്. എന്നാല്‍ പരിപാടികള്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ ആകെ മാറി.
‘പരിപാടി തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആണുങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. നൂറോളം സെക്യൂരിറ്റിക്കാരെ എനിക്കായി നിയോഗിച്ചിരുന്നു. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല‘.
കുടിയന്മ്ര്‍ സ്റ്റേജിലേക്ക് ഇരച്ചു കയറി- അടുത്ത പേജ്
‘പരിപാടി കഴിഞ്ഞയുടന്‍ കുടിയന്മ്ര്‍ സ്റ്റേജിലേക്ക് ഇരച്ചു കയറി. അവര്‍ മനസു കൊണ്ട് ചിന്തിക്കുന്നില്ലെന്നും ശരീരത്തിന്റെ മറ്റുചില ഭാഗങ്ങള്‍ കൊണ്ടാണ് ചിന്തിക്കുന്നതെന്നും അപ്പോള്‍ എനിക്ക് മനസിലാക്കി‘.
ഞാന്‍ മുറിയിലേക്ക്, പിന്നാലെ ജനക്കൂട്ടം- അടുത്തപേജ്
‘ജീവിതത്തില്‍ ഇത്രയും വേഗം ഓടിയിട്ടില്ല. മുകളിലുള്ള എന്റെ മുറിയിലേക്ക് ഞാന്‍ ഓടി. ജനക്കൂട്ടം എന്നെ ഓടിച്ചു. ഞാന്‍ മുറിയിലേക്ക്, പിന്നാലെ ജനക്കൂട്ടം, അവരെ തുരത്താന്‍ സെക്യൂരിറ്റിക്കാരും‘.
ഇനി കോടികള്‍ പ്രതിഫലം കിട്ടിയാലും - അടുത്തപേജ്
ആ കാളരാത്രി പൂനത്തിന് മറക്കാനാവുന്നില്ല. ഏതായാലും പൂനം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇനി കോടികള്‍ പ്രതിഫലം കിട്ടിയാലും ബാംഗ്ലൂരില്‍ ന്യൂ ഇയര്‍ നൈറ്റ് പാര്‍ട്ടിക്ക് വരില്ല.