അന്തരിച്ച പോപ്പ് ഇതിഹാസം മൈക്കേല്‍ ജാക്സന്റെ ആത്മാവ് ഗതികിട്ടാതെ അലയുകയാണെന്ന് ജാക്സന്റെ മുന്‍ ഭാര്യ ലിസാ മേരിയും ജാക്സന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാരെന്‍ ഫായെഹാസും പറയുന്നു! ഒരു മീഡിയം (ആത്മാക്കളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള വ്യക്തി) വഴി ജാക്സന്റെ ആത്മാവുമായി സംസാരിച്ചപ്പോഴാണ് ജാക്സന്റെ ആത്മാവിന് ശാന്തികിട്ടിയിട്ടില്ലെന്ന് ഇവര്‍ക്ക് മനസിലായത്.
താന്‍ മുന്‍ ഭാര്യയായ ലിസ മേരിയോട് പല തെറ്റുകളും ചെയ്തിട്ടുണ്ടെന്നും അവയൊക്കെയും ക്ഷമിച്ച് തന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ജാക്സന്റെ ആത്മാവ് മീഡിയം വഴി പറഞ്ഞുവെത്രെ. തന്റെ ജീവിതത്തില്‍ പലരോടും താന്‍ തെറ്റായി പെരുമാറിയിട്ടുണ്ടെന്നും അവരോടൊക്കെയും തന്നോട് ക്ഷമിക്കാനായി പറയണമെന്നും ജാക്സന്റെ ആത്മാവ് ആവശ്യപ്പെട്ടുവെന്നും ലിസാ മേരിയും കാരെന്‍ ഫായെഹാസും പറയുന്നു.
മീഡിയത്തിന് തങ്ങള്‍ ആരെന്ന് അറിയില്ലായിരുന്നുവെന്നും എന്നാല്‍ ജാക്സന്റെ ആത്മാവ് പഴയ കാലത്ത് നടന്ന പല കാര്യങ്ങളും പറഞ്ഞപ്പോള്‍ തങ്ങളോട് സംസാരിച്ചത് ജാക്സന്റെ ആത്മാവാണെന്ന് മനസിലായെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
ജാക്സനെ കൊന്നത് കുടുംബ ഡോക്‌ടറായ കോണ്‍റാഡ് മുറേയാണെന്ന ആരോപണത്തെ പറ്റി ജാക്സന്റെ ആത്മാവിനോട് ചോദിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇവരോട് ചോദിക്കുകയുണ്ടായി. അക്കാര്യത്തെ പറ്റി ചോദിച്ചുവെങ്കിലും അതിന് മറുപടി പറയാന്‍ ജാക്സന്റെ ആത്മാവ് തയ്യാറായില്ല എന്നായിരുന്നു കാരെന്‍ ഫായെഹാസ് ഉത്തരമായി പറഞ്ഞത്.
ലൌകികകാര്യങ്ങളില്‍ നിന്നൊക്കെ ജാക്സന്‍ വിട്ടകന്നു കഴിഞ്ഞതിനാല്‍ ആരാണ് തന്നെ കൊന്നത് എന്നതിനെ പറ്റി ഒന്നും പറയാന്‍ ആത്മാവ് തയ്യാറാകുന്നില്ല എന്നാണെത്രെ മീഡിയം പറഞ്ഞത്. എന്തായാലും മീഡിയം വഴി ഇടക്കിടെ ജാക്സനുമായി സംസാരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലിസയും കാരേനും.
ലിസാ മേരിയെ ജാക്സന്‍ വിവാഹം ചെയ്തത് 1994-ലാണ്. എന്നാല്‍ 18 മാസമേ ഈ ദാമ്പത്യത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. അന്തരിച്ച പോപ്പ് ഗായകനായ എല്‍വിസ് പേഴ്സലിയുടെ മകളാണ് ലിസാ മേരി.