കൈലിയാണ് എന്‍റെ പ്രചോദനം: പാരിസ് ഹില്‍ട്ടണ്‍

Webdunia
വ്യാഴം, 29 ജൂലൈ 2010 (20:46 IST)
അമേരിക്കന്‍ മോഡലും ഗായികയുമായ പാരിസ് ഹില്‍ട്ടണ്‍ ആരാധിക്കുന്നത് പോപ് വസന്തം കൈലി മൈനോഗിനെ. കൈലിയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നാണ് ഹില്‍ട്ടണ്‍ പറയുന്നത്. കൈലിയുടെ ശബ്ദവും അത് പ്രസന്‍റ് ചെയ്യുന്ന രീതിയും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഹില്‍ട്ടണ്‍ പറയുന്നു. 28കാരിയായ ഹില്‍ട്ടണ്‍ തന്‍റെ പുതിയ ആല്‍ബം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആ ആല്‍ബത്തില്‍ കൈലിയുടെ സ്വാധീനമുണ്ടോ എന്ന് ആസ്വാദകര്‍ക്ക് പരിശോധിക്കാം.