ഓര്‍മ്മകളും കല്‍പ്പനകളും യാഥാര്‍ത്ഥ്യവും - ടോട്ടല്‍ റീകോള്‍ വരുന്നു

Webdunia
ശനി, 14 ജൂലൈ 2012 (13:11 IST)
WD
യാഥാര്‍ത്ഥ്യത്തെയും ഓര്‍മ്മകളെയും ഇടകലര്‍ത്തി ലെന്‍ വൈസ്മാന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ‘ടോട്ടല്‍ റീകോള്‍’. ഫിലിപ് കെ ഡിക്കിന്‍റെ ‘വീ കാന്‍ റിമംബര്‍ ഇറ്റ് ഫോര്‍ യു ഹോള്‍‌സെയില്‍’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടോട്ടല്‍ റീകോള്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ചിത്രം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

കല്‍പ്പനകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടയിലൂടെ യാത്ര ചെയ്ത് കോളിന്‍ ഫാരല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം തന്‍റെ യഥാര്‍ത്ഥ വ്യക്തിത്വവും പ്രണയവും വിധിയും തിരിച്ചറിയുന്നതാണ് ടോട്ടല്‍ റീകോളിന്‍റെ പ്രമേയം.

കേറ്റ് ബെക്കിന്‍‌സെയില്‍ ആണ് ചിത്രത്തിലെ നായിക. ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, ജെസീക്കാ ബീല്‍, ബില്‍ നിഗി, ജോണ്‍ കോ തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്.