ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിയന്ത്രണം

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ജൂലൈ 2021 (13:11 IST)
തിരുവനന്തപുരം: അനന്തപുരിയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വടക്കും തെക്കും ശ്രീകോവിലുകളില്‍ ശുദ്ധി കലശം, ദ്രവ്യ കലശം എന്നിവ നടത്തുന്നതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊതുജനത്തിനുള്ള സന്ദര്‍ശന സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മേല്‍ക്കൂര നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനാലാണ് ചടങ്ങുകള്‍ നടത്തുന്നത്.
 
നാളെ രാവിലെ പതിവുപോലെയും വൈകിട്ട് അഞ്ചു മുതല്‍ ആറു മണി വരെയുമാണ് സന്ദര്‍ശനത്തിന് അനുമതിയുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനവും മറ്റും പതിവ് പോലെയും സന്ദര്‍ശന സമയം രാവിലെ എട്ടര മുതല്‍ ഒമ്പതു വരെയുമാണുള്ളത്.
 
ഈ ദിവസങ്ങളില്‍ വൈകിട്ടത്തെ സമയത്തില്‍ മാറ്റമില്ലതാനും. ഉച്ച പൂജ കഴിഞ്ഞു പതിനൊന്നരയോടെയും ക്ഷേത്രത്തില്‍ പൊതുജനത്തിന് ദര്‍ശനത്തിനായി പ്രവേശിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article