ഹൈന്ദവാചാരപ്രകാരം ശിവഭഗവാന്റെ സൂചകമായിട്ടാണ് രുദ്രാക്ഷം ധരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് ആത്മീയപരമായും ആരോഗ്യപരമായും ഗുണങ്ങള്‍ നല്‍കും എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ രുദ്രാക്ഷം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് അനുസരിച്ചല്ല രുദ്രാക്ഷം ധരിക്കുന്നതെങ്കില്‍ ഗുണത്തേക്കാളേറെ നിങ്ങള്‍ക്ക് ദോഷമാകും ഉണ്ടാവുക. രുദ്രാക്ഷം ധരിച്ചുകൊണ്ട് ഉറങ്ങാന്‍ പാടില്ല. ആചാരപ്രകാരം രുദ്രാക്ഷം ധരിച്ചു ഉറങ്ങുകയാണെങ്കില്‍ അതിന്റെ ആത്മീയത നഷ്ടപ്പെടും എന്നാണ് പറയപ്പെടുന്നത്.
അതോടൊപ്പം തന്നെ ഉറങ്ങുമ്പോള്‍ രുദ്രാക്ഷം ധരിക്കുന്നത് അതിന് കേടുപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഉറങ്ങുന്ന സമയം ഊരി വെച്ചതിനുശേഷം രാവിലെ കുളിച്ചിട്ട് രുദ്രാക്ഷം ധരിക്കുന്നതാണ് നല്ലത്. രുദ്രാക്ഷം പവിത്രമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മാംസാഹാരം , മദ്യം എന്നിവ കഴിക്കുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല എന്ന് പറയപ്പെടുന്നു.
അതോടൊപ്പം തന്നെ ഓരോ രാശിക്കാര്‍ക്കും അവരുടെ രാശിക്ക് അനുസരിച്ച് ധരിക്കേണ്ട രുദ്രാക്ഷങ്ങളുണ്ട്. രാശി അനുസരിച്ചു രുദ്രാക്ഷം ധരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകും.