നിന്റെ രാജ്യം ഒരു കുരങ്ങനാല്‍ നശിക്കപ്പെടുമെന്ന് രാവണനെ ശപിച്ചത് ശിവന്റെ വാഹനമായ നന്ദിയാണ്. നന്ദി പരമശിവന്റെ ദക്ഷിണഭാഗത്തുനിന്നും ജന്മമെടുത്തതായാണ് പുരാണങ്ങളില്‍ പറയുന്നത്. അതേസമയം ശിലാദ ഋഷിക്ക് ശിവകൃപയാല്‍ ജനിച്ച പുത്രനാണ് നന്ദികേശ്വരനെന്ന് മറ്റൊരഭിപ്രായവും ഉണ്ട്. പുരാണപ്രകാരം ശിവന്റെ വാഹനമായ കാളയാണ് നന്ദി അഥവാ നന്ദികേശന്‍.
ശിവഗണങ്ങളില്‍ പ്രധാനിയാണ് നന്ദി. എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിനു മുന്നിലായി നന്ദീവിഗ്രഹം പ്രതിഷ്ഠിക്കാറുണ്ട്.