വിനയ് ഫോര്‍ട്ടിനൊപ്പം ഗൗതമന്റെ രഥത്തിലെ നായിക, 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്റെ പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 20 ഒക്‌ടോബര്‍ 2021 (10:13 IST)
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത് ബോസ്. താരം വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വയനാട്ടില്‍ ചിത്രീകരണം പുരോഗമിക്കുന്നു. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
മലയാളത്തില്‍ നിന്ന് വരാനിരിക്കുന്ന ആന്തോളജി ചിത്രമാണ് മധുരം ജീവാമൃത ബിന്ദു.ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നീ സംവിധായകരുടെ നാല് ചിത്രങ്ങള്‍ ഉണ്ടാകും. ഇതിലെ മൂന്നാമത്തെ ഹസ്വചിത്രം സംവിധാനം പ്രിന്‍സ് ജോയ് ആണ്. സാമുവലിന്റെ ഉത്തമഗീതം എന്നാണ് പേരിട്ടിരിക്കുന്നത്.
 
ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന 'ജെസ്സി' ചിത്രീകരണം പൂര്‍ത്തിയായി.23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍