ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ പഞ്ചപാണ്ഡവന്മാരില്‍ മൂന്നാമനാണ് അര്‍ജുനന്‍. യുദ്ധത്തില്‍ അര്‍ജുനനെ തോല്‍പിക്കുക എന്നത് ദേവന്മാര്‍ക്കുപോലും സാധിക്കാത്ത കാര്യമാണ്. അതിനുകാരണം അര്‍ജുനന്റെ കൈവശമുള്ള ദിവ്യാസ്ത്രങ്ങളാണ്. അര്‍ജുനനുള്ളതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് പാശുപതാസ്ത്രം. ഇത് ശിവനാണ് നല്‍കിയത്.
യുഗാന്ത്യത്തില്‍ ശിവന്‍ സര്‍വ ഭൂതങ്ങളെയും നശിപ്പിക്കുവാനാണ് ഈ അസ്ത്രം ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ചാല്‍ ഇന്ദ്രനുള്‍പ്പെടെയുള്ള ദേവന്‍മാരുപോലും നശിച്ചുപോകും. അതിനാല്‍ ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് അര്‍ജുനന്‍ ഈ അസ്ത്രം ഉപയോഗിക്കാത്തത്.