സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നത് അശുദ്ധിയോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ഓഗസ്റ്റ് 2021 (13:24 IST)
പണ്ടുകാലത്ത് ആര്‍ത്തവസമയത്ത് സ്ത്രീകളെ അടുക്കളയില്‍ കയറാനോ ജോലികള്‍ ചെയ്യാനോ സമ്മതിക്കില്ലായിരുന്നു. അശുദ്ധിയായിട്ടാണ് ആര്‍ത്തവത്തെ കണ്ടിരുന്നത്. ആര്‍ത്തവമുള്ള സ്ത്രീകളെ പ്രത്യേകം ഒരു മുറിയില്‍ ഇരുത്തുകയായിരുന്നു പതിവ്. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയമായ വശങ്ങളുമുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് മറ്റു സമയങ്ങളെ അപേക്ഷിച്ച് ക്ഷീണം ശാരീരിക അസ്വസ്ഥതകള്‍ എന്നിവ കൂടുതലായിരിക്കും. 
 
കൂടുതല്‍ വിശ്രമമാണ് വേണ്ടത്. ഇത്തരത്തില്‍ വിശ്രമത്തന് വേണ്ടിയായിരുന്നു പണ്ട് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാതുരുന്നത്. എന്നാല്‍ പിന്നീട് അത് ആര്‍ത്തവത്തിന്റെ അശുദ്ധി എന്നപേരില്‍ പല അന്ധവിശ്വാസങ്ങള്‍ക്കും വഴിവെയ്ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article