ഹൈന്ദവ വിശ്വാസപ്രകാരം ദീപം കെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കത്തിക്കൊണ്ടിരിക്കുന്ന ദീപം ഊതിക്കെടുത്താന്‍ പാടില്ലെന്നാണ് വിശ്വാസം. ഇത് അധമമായാണ് കണക്കാക്കുന്നത്. പകരം ദീപം കെടുത്തുമ്പോള്‍ പൂവോ തുളസിയിലയോ കൂവള ദളമോ ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം. ഇതിനു പുറമെ നാലു വിരലുകള്‍ വിശറി പോലെ ഉപയോഗിച്ച് പതിയെ വീശിക്കൊണ്ടും ദീപം കെടുത്താം. ഇത്തരത്തില്‍ കെടുത്തുന്നതിനെ മധ്യമമായാണ് കണക്കാക്കുന്നത്.