പലരും അനുഭവിക്കുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്തപാട്. കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടിന്റെ കാരണങ്ങള്‍ പലതുമാകാം. അതില്‍ പ്രധാനകാരണം ഉറക്കമില്ലായ്മയാണ്. അതുകൂടാതെ മാനസിക സമ്മര്‍ദ്ദം, അലര്‍ജി, ഉത്കണ്ഠ, മൊബൈല്‍ഫോണ്‍ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം എന്നിവയൊക്കെ കണ്ണിനു ചുറ്റുമുള്ള കറുത്തപാടിന് കാരണമാകാം.