വീടിന്റെ വടക്കു വശത്ത് ഫല വൃക്ഷങ്ങള്‍ നടാന്‍ പാടില്ലെന്ന് പറയുന്നതിലെ കാരണം ഇതാണ്

ശ്രീനു എസ്
ചൊവ്വ, 20 ജൂലൈ 2021 (12:40 IST)
പഴമക്കാര്‍ വീടിന്റെ വടക്കു വശത്ത് ഫല വൃക്ഷങ്ങള്‍ നടാന്‍ പാടില്ലെന്ന് പറയാറുണ്ട്. എന്നാല്‍ ഇതൊക്കെ വെറും അന്തവിശ്വാസങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പുതുതലമുറക്കാര്‍ ചെയ്യുന്നത്. വാസ്തവമെന്തെന്നാല്‍ വീട്ടിലുണ്ടാകുന്ന വേസ്റ്റും മാലിന്യവുമൊക്കെ വലിച്ചെറിയുന്ന സ്ഥലമാണ് വടക്കുഭാഗം. കാരണം വടക്കു ഭാഗത്തിന് അശുഭ ലക്ഷണമാണുള്ളത്.
 
ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവത്തിലേക്ക് വരുന്ന കാന്തിക ശക്തി വീട്ടിലെ മാലിന്യങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് വിശ്വാസം ഇത് വടക്കു ഭാഗത്തേക്കാണ് കേന്ദ്രീകരിക്കുന്നത്. ഇതുമൂലം അവിടെ നില്‍ക്കുന്ന ഫല വൃക്ഷങ്ങളെയും ഇത് ബാധിക്കും. ഇത് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് വടക്കുഭാഗത്ത് ഫലവൃക്ഷങ്ങള്‍ നടരുതെന്ന് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article