പുഷ്പാര്‍ച്ചനയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (10:53 IST)
പൊതുവേ കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ലളിതമായ വഴിപാടാണ് പുഷാപാര്‍ച്ചന അഥവാ പുഷ്പാജ്ഞലി. ദേവപ്രീതിക്കായി ഹൈന്ദവവിശ്വാസപ്രകാരം നടത്തിവരുന്ന ഒരു ആരാധനാരീതിയാണിത്. ഇല, പൂവ്, ഫലം, ജലം എന്നിവയാണ് പുഷ്പാര്‍ച്ചന സമയത്ത് ഭഗവാനുമുന്നില്‍ അര്‍പ്പിക്കുന്നത്. ഏതൊരാളും ഭക്തിയോടും ശുദ്ധമനസ്സോടും അര്‍പ്പിക്കുന്ന ഇവ ഈശ്വരന്‍ സ്വീകരിക്കുകയും ആഗ്രഹ സാഫല്യമുണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം. പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ ചൊല്ല്ുന്ന മന്ത്രത്തിനനുസരിച്ച് പുഷ്പാജ്ഞലിയിലും മാറ്റം വരുന്നു.
 
രക്തപുഷ്പാജ്ഞലി, സ്വയംവരപുഷ്പാജ്ഞലി, ഗുരുതിപുഷ്പാജ്ഞലി, എന്നിവയൊക്കെയാണ് വിവിധ തരം പുഷ്പാജ്ഞലികള്‍. ഓരോ പുഷ്പാജ്ഞലിയും ഓരോ ആഗ്രഹസാഫല്യത്തിനു വേണ്ടയാണ് നടത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article