ഇണയെ നഷ്ടപ്പെടുക എന്നത് പൂര്‍വ്വജന്മപാപത്തിന്‍റെ ഫലമാണെന്നാണ് പരമ്പരാഗതമായ വിശ്വാസം. നല്ല ഇണയെ ലഭിക്കാതിരിക്കുന്നതും ഇണയാല്‍ ഉപേക്ഷിക്കപ്പെടുന്നതിനും എല്ലാം മുന്‍ ജന്മങ്ങളിലെ കര്‍മ്മ ദോഷങ്ങളെ പഴിക്കുന്നതാണ് നാട്ടുനടപ്പ്. അതിനെ കുറ്റം പറയാനും കഴിയില്ല. കർമത്തിൽ വിശ്വസിക്കുന്നവരാണ് അവരെല്ലാം.
ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം ദോഷങ്ങള്‍ക്ക് കുടുംബത്തിന്‍റെയും വ്യക്തിയുടേയും ധര്‍മ്മ ഭ്രംശവുമായി ബന്ധമുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ധര്‍മ്മ ഭ്രംശം സംഭവിച്ച വ്യക്തിയുടെ ഏഴു തലമുറയെ വൈധവ്യ ദോഷം വേട്ടയാടുമെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.
പൂര്‍വ്വികര്‍ അനുഷ്ഠാനങ്ങളില്‍ വരുത്തിയ പിഴവ്, പരദേവതാ പ്രീതി ഇല്ലാതാവുക, ധര്‍മ്മഭ്രംശം സംഭവിക്കുക, എന്നിവ വൈധവ്യവിധി നല്‍കുമെന്നാണ് പണ്ഡിതമതം പറയുന്നത്. ശിവനെ ഭജിക്കുന്നതാണ് വൈധവ്യം അകറ്റാനുള്ള മാര്‍ഗ്ഗമായി പറയപ്പെടുന്നത്. "ഓം ശിവ ശക്തി ഐക്യരൂപേണ്യേ നമ: "എന്ന് 108 ഉരു(തവണ) ജപിക്കുന്നത് ഫലം തരുമെന്നാണ് വിശ്വാസം.
പരദേവതകളുടെ പ്രീതി കുറയുന്നതും ആചാര അനുഷ്‌ഠാനങ്ങളിലെ പിഴവും വൈധവ്യ ദോഷത്തിലേക്ക് നയിക്കുമെന്നാണ് സങ്കല്‍പം. സ്‌ത്രീകളുടെ വൈധവ്യ ദോഷത്തിന് കാരണം പൂര്‍വ്വജന്മങ്ങളുടെ കര്‍മ്മദോഷമാണെന്ന് ജോതിഷത്തില്‍ പറയുന്നു.
സ്ത്രീജാതകത്തില്‍ വൈധവ്യം തിരിച്ചറിയാന്‍ വഴിയുണ്ട്. ആയില്യം, കാര്‍ത്തിക, ചതയം എന്നീ നാളുകളും ഞായര്‍, ശനി ചൊവ്വ എന്നീ ദിവസങ്ങളും ദ്വിതീയ,സപ്തമി, ദ്വാദശി, എന്നീ തിഥികളും ചേര്‍ന്ന ദിവസം ജനിക്കുന്നവര്‍ക്ക് വൈധവ്യദോഷമുണ്ടെന്നാണ് വിധി.