വിശ്വകര്‍മ്മാവ്

Webdunia
യുഗത്തിന്‍റെ തുടക്കം കുറിക്കുന്ന ദിവസമാണ് വിശ്വകര്‍മ്മ ദിനം. ആദി വിശ്വകര്‍മ്മാവ് സ്വയം ജ-ാതനാണെന്നാണ് വിശ്വാസം. അദ്ദേഹം യോനിജ-നോ അണ്ഡജ-നോ അല്ല.

ആകാശം, വായു, ഭൂമി, വെള്ളം, തേജ-സ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. വിശ്വകര്‍മ്മാവ് നിരാലംബനായി അവതരിച്ചു.

അഞ്ച് മുഖവും 15 കണ്ണും ഉള്ള രൂപമാണ് വിശ്വകര്‍മ്മാവിന്‍റേത്. ഓരോ മുഖവും വ്യത്യസ്തമാണ്. സദ്യോജ-ാത മുഖം വെളുത്തതും വാമദേവമുഖം കറുത്തതും അഘോരമുഖം ചുവന്നതും ഈശാന മുഖം നീലയും തല്‍പ്പുരുഷമുഖം മഞ്ഞയുമാണ്.

സ്വര്‍ണ്ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകളും കര്‍ണ്ണകുണ്ഡലങ്ങളും മഞ്ഞ വസ്ത്രം എന്നിവയും പിന്നെ പുഷ്പമാല, സര്‍പയജ-്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പിനാകം, ജ-പമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം, എന്നിവയും വിശ്വകര്‍മ്മാവ് അണിഞ്ഞിരിക്കുന്നു.

കോടിസൂര്യന്‍റെ സൂര്യശോഭയില്‍ വിളങ്ങുന്ന വിശ്വകര്‍മ്മാവ് ലോകത്തിന്‍റെ സൃഷ്ടികര്‍ത്തവാണ്. സാനക സനാതന അഭുവസന പ്രജ-്ഞസ സുവര്‍ണ്ണസ എന്നീ ഋ ഷി ഗോത്രത്തോടുകൂടിയവനാണ് അദ്ദേഹം.


വിശ്വകര്‍മ്മാവിന്‍റെ ആസ്ഥാന നഗരം മഹാമേരു പര്‍വതത്തിലാണ്. അതിന്‍റെ ഉയരം ഒരു ലക്ഷം യോജ-നയാണ്. 32000 യോജ-ന സമവൃത്തവും നിരപ്പും അതിന്‍റെ നടുവിലാണ് വിശ്വകര്‍മ്മാവിന്‍റെ ആവാസസ്ഥാനം. ഇതിന് കാന്തല്‍ കോട്ടയെന്നും പേരുണ്ട്.

മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ-്ഞ എന്നീ പഞ്ചഗോത്ര ശില്‍പ്പികള്‍ വിശ്വകര്‍മ്മാവിന്‍റെ മുഖത്തു നിന്നുണ്ടായതാണ് എന്നാണ് വിശ്വാസം. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്തു വിശ്വകര്‍മ്മാവ്.

അഞ്ച് വേദങ്ങള്‍, ഉപനിഷത്തുക്കള്‍, സ്മൃതികള്‍, ശുതികള്‍, സ്തോത്രങ്ങള്‍, പുരാണങ്ങള്‍ എന്നിവയെല്ലാം കാന്തല്‍കോട്ടയില്‍ നിക്ഷിപ്തമായിരിക്കുന്നു.

ഋ ഗ്വേദ പാരായണവും ഇരുമ്പ് പണിയും മനു ആചാര്യനും, യജ-ുര്‍ വേദവും മരപ്പണിയും മയ ആചാര്യനും, സാമവേദ ആചാര്യനും ചെമ്പിന്‍റെ പണിയും ത്വഷ്ട ആചാര്യനും, അധര്‍ വ്വ വേദവും കരിങ്കല്ലിന്‍റെ പണിയും ശില്‍പ്പാചാര്യനും, പ്രണവ പാരായണവും സ്വര്‍ണ്ണപ്പണിയും വിശ്വജ-്ഞാനാചാര്യനും ആണ് നല്‍കിയിരുന്നത ്.