ഭഗവദ്ഗീതാ ജ-യന്തി

Webdunia
അലസതയുടെ ജാഡ്യത്തില്‍ നിന്ന് കര്‍മ്മോത്സുകതയുടെ ഉണര്‍വിലേക്ക് ഭാരതവര്‍ഷത്തെ നയിച്ച ഈ ചിന്താസരണി ഉയിര്‍ക്കൊണ്ട സുദിനം-.ഭഗവദ്ഗീതാ ജയന്തി .ഈ ദിവസം ഗുരുവയൂരില്‍ പ്രധാനമാണ് അന്നാണ് ഗുരുവയൂര്‍ ഏകാദശി .

വൈപണവീശക്തി ദേവീരൂപത്തില്‍ ഏകാദശി തിഥിയായി അവതരിച്ച സുദിനമാണു വൃശ്ഛികമാസത്തിലെ ശുപക്ഷ ഏകാദശി. അതിനെ ഉല്‍പത്യൈകാദശി എന്നും പറഞ്ഞുവരുന്നു.

ഗോവിന്ദാഭിഷേകം,ശ്രീശങ്കരാചാര്യര്‍ക്കും വില്വമംഗലം സ്വാമിയാര്‍ക്കും വിശ്വരൂപദര്‍ശനം എന്നിവയെല്ലാം സംഭവിച്ചതും ഈ ദിനത്തിലാത്രേ.

ധര്‍മ്മപക്ഷത്തിന്‍റെ വിജ-യത്തിനായി ഉണ്ടായതാണ് ഭഗവദ് ഗീത.ഹൈന്ദവവദര്‍ശനങ്ങളുടെ സാരമാണ് അത്.കുരുക്ഷേത്രയുദ്ധത്തിന്‍റെ പശ്ഛാത്തലത്തിലാണ് പാര്‍ഥസാരഥിയായ ശ്രീകൃഷ്ണന്‍റെ മനസ്സില്‍ നിന്ന് ഗീത ഉയിര്‍ക്കൊണ്ടതെങ്കിലും ധര്‍മ്മാധര്‍മ്മങ്ങളുടെ സംഘര്‍ഷഭൂവായ ഇന്നത്തെലോകത്തിന് ഗീത തീര്‍ച്ചയായും വഴികാട്ടിയാണ്.

അച്യുതന്‍റെ ഈ അമൃതഭാഷണം ഇന്നും ച്യുതിയേല്‍ക്കാതെ തലമുറകള്‍ക്ക് അറിവിന്‍റെ അഗ്നി പകരുന്നു.

ഗീതാപാരായണം മനസ്സിനേയും ബുദ്ധിയേയും അചഞ്ചലവും ഏകാഗ്രവും ആക്കി നിര്‍ത്തുന്നു. വിളക്കില്‍ ഒരിക്കല്‍ എണ്ണ ഒഴിച്ചാല്‍ പോരല്ലോ.മനസ്സാകുന്ന വിളക്കില്‍ ബുദ്ധിയാകുന്ന തിരി തെളിയണം ഇന്ദ്രിയങ്ങളാകുന്ന കാറ്റില്‍ അവ കെടാതെ നോക്കണം. അപ്പോഴാണ് ശരിയായ കാഴ്ചയും ഉള്‍ക്കാഴ്ചയം ഉണ്ടാവുക.