കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരുംവരെ കേരളത്തിലെ എല്ലാ വീട്ടിലും ശ്രീ ഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ഠിക്കും.ഉത്തരകേരളത്തിലാണ് ഇത് പ്രധാനം.
മച്ചില്‍ നിലവിളക്കുകൊളുത്തി അതിന്‍റെ പിന്നിലാണ് ശീവോതിക്കുവെയ്ക്കുന്നത്.ചിലര്‍ പൂമുഖത്താണ് വിളക്ക് വ്ക്കുക.ശ്രീഭഗവതയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങ് നടത്തുന്നത്
രാവിലെ കുളിച്ച് ഒരു പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിച്ച് നാക്കിലേ വെച്ച്, അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപു ഷ ᅲം, വെറ്റില, കളിയടയ്ക്ക എന്നിവ വെക്കുന്നു. പൂമുഖത്ത് കത്തിച്ചുവെക്കുന്ന വിളക്ക് വൈകിട്ടേ മാറ്റാറുളളു.
രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും. എങ്ങും ചന്ദനത്തിന്‍റെയും മട്ടിപ്പശയുടെയും ഗന്ധം പരക്കും. ശ്രീഭഗവതി വീട്ടില്‍ എഴുന്നള്ളി ചന്ദനം കുറിയിട്ട് കണ്ണെഴുതി ദശപുഷ്പം ചൂടി പോകുന്നുവെന്നാണ് വിശ്വാസം. ശീവോതിക്കുവെച്ചു കഴിഞ്ഞ് വെളിനടണം.
വെളിനടല്‍
കര്‍ക്കടമാസം ഒന്നാം തീയതി ശീവോതിക്കു വെച്ചശേഷം നടത്തുന്ന ഒരു ചടങ്ങ്. ദശപുഷ്പങ്ങളായ നിലപ്പന, കൃഷ്ണക്രാന്തി, മുക്കൂറ്റി, പൂവാങ്കുറുന്തല, ഉഴിഞ്ഞ, മോഷമി, കഞ്ഞുണ്ണി, തിരുതാളി, കറുക, ചെറുള ഇവ വേരോടെ പറിച്ചെടുത്ത് കഴുകി വയ്ക്കുന്നു.
വേരിന്‍റെ ഭാഗം മണ്ണുരുളകൊണ്ടു പൊതിയുന്നു. ഇതെല്ലാം കൂടി നടുന്നതിനാണ് വെളിനടലെന്നു പറയുന്നത്. പുരപ്പുറത്തും ഉമ്മറമുറ്റത്തും തൊഴുത്തിന്‍െറ മുകളിലും നടും. കുട്ടികള്‍ ആര്‍പ്പു വിളിക്കും. മറ്റുള്ളവര്‍ ഏറ്റു വിളിക്കും. ചെടികള്‍ കാലക്രമേണ തഴച്ചുവളരും.