കര്‍ക്കിടകത്തിന്‍റെ പൊരുളറിയാന്

Webdunia
പെയ്തൊഴിയാന്‍ വിതുന്പുന്ന കവിളുകളുമായി പ്രത്യക്ഷപ്പെടുന്ന കര്‍ക്കിടകം , അവള്‍ ആര്‍ദ്രയാകുന്നതും കുപിതയായി പേമാരി ചൊരിയുന്നതും നമുക്ക് പ്രവചിക്കാനാകില്ല. മുന്‍പ്, "കള്ളക്കര്‍ക്കിടകം' ചതിച്ചാലോ എന്ന കാരണവരുടെ ആധി ഇന്ന് പാട്ടകൃഷിക്കൊപ്പം മാഞ്ഞുപോയി. ഗൃഹാതുരത്വമുണര്‍ത്തുന്ന ചിലകേരളീയാചാരങ്ങളാണിവിടെ.

" രാമായണ മാസം'

കര്‍ക്കിടകത്തിനെ "രാമയാണ' മാസമെന്നും വിളിക്കുന്നു. മാസം മുഴുവന്‍ രാമായണ പാരായണം ഗ്രാമസന്ധ്യകളെ അനുഗ്രഹമാക്കിയിരുന്നു. രാമായണത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗം തുടങ്ങി ബാക്കി മുഴുവനും ഒരു മാസം കൊണ്ട് വായിച്ചു തീരുന്നു.

കര്‍ക്കിടകക്കുളി

ഇത് കര്‍ക്കിടകം പുലരും മുതലുള്ള പ്രത്യേക ചടങ്ങാണ്.വിസ്തരിച്ചുള്ള കുളിയാണ്. ഇതിന് "കര്‍ക്കിടകപ്പൊന്ന്' എന്നും പറയും.

സ്ത്രീകള്‍ മുക്കൂട്ടു തൈലം ശരീരത്തു തേച്ചുതിരുമ്മി അതിനു മീതെ കുറച്ചു പച്ചമഞ്ഞളും തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളത്തില്‍ കുളിക്കും.

പ്രത്യേകപൂജകള്‍

നന്പൂതിരിമാര്‍ കര്‍ക്കിടകം ഒന്നുമുതല്‍ ഗണപതിഹോമം, ഭഗവതി സേവ തുടങ്ങി പ്രത്യേക പൂജാവിധികളില്‍ ഏര്‍പ്പെടുന്നു.ചിലര്‍ 3, 5, 7, 12, 16 എന്നീ തീയതികളിലാണ് പൂജ നടത്തുക.

ഏലക്കരിയും തവിടടയും

ആദ്യത്തെ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഏലക്കരിയും തവിടടയും കഴിക്കണമെന്നുണ്ട്. തവിടടയുണ്ടാക്കിയിരുന്നത് തവിടുകൊണ്ടായിരുന്നു. ഇതിന് അന്നേ ദിവസങ്ങളില്‍ "കനകപ്പൊടി' എന്നേ പറയാറുള്ളൂ. ഇലക്കറി,താള്, തകര, പയറ്, ചീര, മഞ്ഞള്‍, കുന്പളം, ചേന, മുരിങ്ങ എന്നി എട്ടു കൂട്ടങ്ങള്‍ ചേര്‍ത്താണ് ഉണ്ടാക്കുക.

ഔഷധസേവനം

പതിനാറാം തീയതിയാണ് ഔഷധ സേവനം നടത്തുന്നത്. ഇതിന് പ്രത്യേകതകളേറെയുണ്ട്.
ഇതിനായി കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്ത് ചാണമേലരച്ച് മന്ത്രം ചൊല്ലി ശുദ്ധിവരുത്തി തേവാരത്തില്‍ വച്ചു പൂജിക്കും. സേവിക്കുന്നതിനുമുന്പ് ഈ വിധം എന്നല്ലാതെ കൊടുവേലിക്കിഴങ്ങ് എന്ന് പറയില്ല. ഇത് ഉമ്മറപ്പടി കടത്താതെ ജനാലവഴിയാണ് അകത്തു കടത്തുന്നത്.

കര്‍ക്കിടകമാസത്തെ ഔഷധ സേവയ്ക്ക് ഇന്നും വിശ്വാസത്തിന്‍റെ അംഗീകാരമുണ്ട്. ഈ സമയം സൂപ്പ്,ചുവന്ന പോശം എന്നിവയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്.

പണ്ട് നന്പൂതിരിമാര്‍ കേരളത്തില്‍ വന്ന കാലത്ത് ഓരോ കുടുംബത്തിനും 365 പറ നെല്ലിനുള്ള അനുഭാവമേ ഉണ്ടായിരുന്നുള്ളുവെന്നും കര്‍ക്കിടക മാസമായപ്പോഴേയ്ക്കും അതെല്ലാം തീര്‍ന്നുവെന്നും അതുകൊണ്ടാണ് ഏലക്കരിയും തവിടടയും ആഹാരമായതെന്നും ഐതിഹ്യം പറയുന്നു.


കര്‍ക്കിടകവാവ്

കര്‍ക്കിടകത്തിലെ കറുത്തവാവിന് പിതൃബലിയും തര്‍പ്പണവും നടത്തി പരേതാത്മാക്കള്‍ക്ക് മോക്ഷം പ്രാപ്യമാക്കുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണിത്. പിതൃപ്രധാനമായി കണക്കാക്കുന്നു.

പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്ന് ഉത്തരകേരളത്തിലെ ആള്‍ക്കാര്‍ വിശ്വസിക്കുന്നു. അവര്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് "വാവട'യുണ്ടാക്കി പിതൃക്കള്‍ക്കായി കാത്തിരിക്കുന്നു.

കനത്ത മഴയത്ത് കുടയും ചൂടിയാണ് പിതൃക്കള്‍ വരിക. ഭൂമിയിലേക്കുള്ള കടത്തുകൂലി തിരികെവരുന്പോള്‍ നല്‍കാമെന്ന് കടം പറഞ്ഞാണ് യാത്ര. തിരികെ പോകുന്പോള്‍ അട നല്‍കി കടം വീട്ടും എന്നാണ് പുരാണം.

ഇന്നും വര്‍ക്കലയിലും, തിരുനാവായ മണല്‍പുറത്തും, ആലുവാ മണല്‍പ്പുറത്തും പിതൃതര്‍പ്പണത്തിനെത്തുന്ന ആയിരക്കണക്കിനാള്‍ക്കാരെ കാണാം.

കര്‍ക്കിടക സംക്രാന്തി

മിഥുന മാസം അവസാന ദിവസം പൊട്ടിയെ കളഞ്ഞ് കര്‍ക്കിടക സംക്രാന്തി ആഘോഷിക്കാല്‍ കേരളീയര്‍ തയ്യാറെടുക്കുന്നു. സംക്രാന്തി നാള്‍ വൈകുന്നേരം കുറച്ചു മണ്ണും തട്ടി അതില്‍ തുന്പ, പാണല്‍ എന്നിവയുടെ ഓരോ കടയും വേരോടെ പറിച്ച് പൊതിഞ്ഞ് നടമുറ്റത്തിന്‍റെയും പൂമുഖത്തിന്‍റെയും പുരപ്പുറത്ത് ഏറക്കാലില്‍ വയ്ക്കു ം