ഷാമ്പൂ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; അല്ലെങ്കില്‍ മുടി നഷ്‌ടമാകും

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (13:38 IST)
മുടിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് എല്ലാവരും. ജീവിത ശൈലിയില്‍ മാറ്റം വന്നതോടെ കേശഭംഗിയുടെ കാര്യത്തിലും ആരും വിട്ടു വീഴ്‌ച ചെയ്യാറില്ല. സ്‌ത്രീകളെ പോലെ പുരുഷന്മാരും സമാന ചിന്താഗതിക്കാരാണ്.

മുടിയിലെ എണ്ണമയവും പൊടിപടലങ്ങളും നീക്കം ചെയ്യുന്നതിന് ഷാമ്പൂ ഉപയോഗിക്കുന്നവരാണ് പലരും. താരന്റെ ശല്യമുള്ളവരാണ് കൂടുതലായും ഷാമ്പൂ ഉപയോഗിക്കുന്നത്. ശരിയായ രീതിയില്‍ ഷാമ്പൂ ഉപയോഗിക്കാന്‍ 90ശതമാനം ആളുകള്‍ക്കും അറിയില്ല എന്നതാണ് വസ്‌തുത.

ഷാമ്പൂ ഉപയോഗിക്കുന്നവര്‍ ആദ്യ മനസിലാക്കേണ്ടത് മുടിയുടെ സ്വഭാവത്തിന് ഇണങ്ങുന്ന ഷാമ്പൂ തെരഞ്ഞെടുക്കുക എന്നതാണ്. മുടി നന്നായി നനച്ച ശേഷം ഷാമ്പൂ തേക്കുകയും മൂന്നോ നാലോ മിനുറ്റ് അങ്ങനെ വെക്കുകയും ചെയ്യണം. തണുത്ത വെള്ളം ഒഴിച്ചു വേണം ഷാമ്പൂ കഴുകി കളയാന്‍ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

തലയോട്ടിയിലാണ് ഷാമ്പൂ നന്നായി തേച്ചു പിടിപ്പിക്കേണ്ടത്. മുടിയില്‍ ചെറിയ രീതിയില്‍ മാത്രമേ പുരട്ടാന്‍ പാടുള്ളൂ. കണ്ടീഷ്‌ണര്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഷാമ്പൂ ഉപയോഗിക്കുന്നതാണ് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

Next Article