മുടി തഴച്ചുവളരും, മുഖം വെട്ടിത്തിളങ്ങും; പേരയ്‌ക്ക കഴിച്ചാലുള്ള നേട്ടങ്ങള്‍ വിവരിക്കാനാവില്ല
വ്യാഴം, 22 നവംബര്‍ 2018 (17:23 IST)
പലവിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനു ഗുണകരമാണ് പേരയ്‌ക്ക. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനും പേരയ്‌ക്ക് ശീലമാക്കാവുന്നതാണ്.
നിരവധി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് പേരയ്‌ക്ക. കൊളസ്‌ട്രോള്‍, ഹൈപ്പർടെൻഷൻ, പ്രമേഹം, ഫിറ്റ്‌നസ്‍, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പേരയ്‌ക്ക ഉത്തമമാണ്. അർബുദ സാധ്യത കുറയ്‌ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പേരയ്‌ക്ക മികച്ചതാണ്.
ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്‌ക്കയില്‍ ഉണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. പോഷകഘടകങ്ങളായ പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്, ഫോളിക് ആസിഡ് തുടങ്ങിയവയും പേരയ്ക്കയില്‍ യഥേഷ്ടം അടങ്ങിയിട്ടുണ്ട്.
80 ശതമാനത്തോളം വെള്ളം അടങ്ങിയ പേരയ്‌ക്ക മുഖത്തെ പാടുകള്‍ മാറാനും ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഉത്തമമാണ്. ചര്‍മത്തിലെ ചുളിവ്, കണ്ണിന് താഴെത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവയ്ക്കും പേരയ്ക്ക തന്നെ പരിഹാരം ലഭിക്കും. ഇത് ശരീരത്തെ ഹൈഡ്രേറ്റായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.