പുട്ട് മിച്ചം വന്നാൽ എന്തൊക്കെ ചെയ്യാം

ശനി, 27 ജൂലൈ 2019 (17:21 IST)
പുട്ട് ബാക്കി വന്നാല്‍ അത് കൊണ്ട് അടയും ഉപ്പുമാവും എല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം ഉപ്പും പച്ചമുളകും ഇഞ്ചിയും തേങ്ങയും കൂടി മിക്‌സ് ചെയ്ത് ഇതില്‍ കുഴച്ച് ഉപ്പ്മാവ് പോലെ ആക്കാവുന്നതാണ്.

ഇഡ്ഡലി ബാക്കി വന്നാലും അത് നല്ലതു പോലെ പൊടിച്ച് അല്‍പം പച്ചക്കറികള്‍ പുഴുങ്ങിയതും ചേര്‍ത്ത് അല്‍പം കടുകും മുളകും എണ്ണയില്‍ വറുത്ത് അത് ഉപ്പുമാവ് ആക്കി ഉപയോഗിക്കാവുന്നതാണ്. 
 
ദോശ അല്‍പം ബാക്കി വന്നാല്‍ അല്‍പം ഉരുളക്കിഴങ്ങും ഉള്ളിയും എടുത്ത് പുഴുങ്ങി മസ്സാല മിക്‌സ് ചെയ്ത് ഈ ദോശയില്‍ ഇട്ട് മടക്കി ഒന്ന് ചൂടാക്കി കഴിച്ചാല്‍ മതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍