ദിലീപിന് പിന്നാലെ എട്ടിന്റെ പണി കിട്ടി മോഹൻലാലും; ഭക്ഷ്യ വിഷബാധയെ തുടർന്ന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടച്ച് പൂട്ടി

ബുധന്‍, 29 മെയ് 2019 (17:42 IST)
നടൻ മോഹൻലാലിന്റെ കൊച്ചിയിലെ ത്രീ സ്റ്റാര്‍ ഹോട്ടല്‍ ആയ ട്രാവന്‍കൂര്‍ കോര്‍ട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ഭക്ഷ്യ വിഷബാധ മൂലമാണ് ഹോട്ടലിന്റെ അടുക്കള ഭക്ഷ്യ സുരക്ഷ വിഭാഗം അടച്ചു പൂട്ടിയത്. ഏത് ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ വന്നതെന്ന് കണ്ടെത്തുന്നതിനായിട്ടാണ് സുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചത്. 
 
കൊച്ചിയില്‍ ടിഡിഎം റോഡിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലാണ് ഭക്ഷ്യ വിഷബാധ ഉറപ്പു വരുത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സിബിഎസ്സി അസോസിയേഷന്‍ ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തിന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്ക് ആണ് വിഷബാധ ഏറ്റത്.
 
മോഹന്‍ലാല്‍ ഷെയര്‍ ഹോള്‍റായ ഹോട്ടല്‍ എന്ന നിലയിലാണ് പലരും ഈ ഹോട്ടൽ തിരഞ്ഞെടുക്കുന്നത്. അടുത്തിടെ സ്പ്രീ എന്ന ഹോട്ടല്‍ ശൃംഖലയുമായി മോഹന്‍ലാല്‍ ഹോട്ടല്‍ നടത്തിപ്പിനായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഷെയര്‍ ഭൂരിഭാഗവും ഇവര്‍ നേടുകയും ചെയ്തു. എങ്കിലും മോഹന്‍ലാലിന് ഹോട്ടലില്‍ ഇപ്പോഴും ഷെയറുണ്ട്. 
 
മാധ്യമ പ്രവര്‍ത്തകരെ പരിപാടിക്ക് ക്ഷണിച്ച സംഘാടകര്‍ നല്‍കിയ പരാതി പ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം റെസ്റ്റോറന്റിന്റെ അടുക്കള പൂട്ടി സീല്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍