പുരുഷന്മാരിൽ സ്‌ത്രീകൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഉണ്ട്. അവർക്ക് ഇഷ്‌ടം ചില പ്രത്യേക പുരുഷന്മാരെയാണ്. പെണ്‍കുട്ടികള്‍ പുരുഷനില്‍ ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അവയിൽ ചിലത് പറയാം.
ആവശ്യത്തിന് ഉയരവും വണ്ണവും താടിയും മീശയും ഉള്ള പുരുഷന്മാരിലേക്ക് ആകർഷണം കൂടും. പൊണ്ണത്തടിയില്ലാത്ത ആളായിരിക്കണം. അടുത്തു ചെന്നാല്‍ വിയര്‍പ്പ് നാറ്റമോ സിഗരറ്റ് മണമോ പാടില്ല. സംസാരത്തില്‍ മിതത്വവും ആകര്‍ഷണീയതയും ഉണ്ടായിരിക്കണം.
ശ്രദ്ധയും കരുതലും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നു. ചിരിയില്‍ വശ്യതയും ഭംഗിയും ഉണ്ടായിരിക്കണം. വികൃതമായ ചിരി അരോചകമാണ്. തലമുടി സ്‌പൈക് ചെയ്താലും നീട്ടിവളര്‍ത്തിയാലും ശ്രദ്ധിക്കാറുണ്ട്. പാറി പറക്കുന്ന മുടിയും ചിലർ ഇഷ്‌ടപ്പെടുന്നു.
ആദ്യ കാഴ്ചയില്‍ കണ്ണില്‍ നോക്കി സംസാരിക്കുന്നവരെയാണ് പെണ്‍കുട്ടികള്‍ക്കിഷ്ടം. ഉള്‍വലിവ് കാണിക്കുന്നവരെ ഇഷ്ടമല്ല. ഡീസന്റായ പെരുമാറ്റത്തിനാണ് കൂടുതല്‍ പേരും മുന്‍തൂക്കം നല്‍കുന്നത്. നുണ പറയുന്നവരോട് ആര്‍ക്കും താത്പര്യമില്ല.