പൊതുവേ ആര്‍ത്തവ സമയത്ത് പ്രത്യുൽപ്പാദന ശേഷി വളരെയധികം കുറവുവയിരിക്കും. എന്നാല്‍ പൂര്‍ണമായും ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാന്‍ പാടില്ല. കാരണം 28 ദിവസം ആര്‍ത്തവ ചക്രമുള്ള ഒരു സ്ത്രീയില്‍ അണ്ഡ വിസര്‍ജനം നടക്കുന്നത് പതിനാലാമത്തെ ദിവസമാണ്. എന്നാല്‍ അണ്ഡവിസര്‍ജനത്തിന് ശേഷം 12-24 മണിക്കൂര്‍ വരെ പുറത്ത് വന്ന അണ്ഡത്തിന് ഫലോപ്പിയന്‍ ട്യൂബില്‍ ആക്ടീവ് ആയി ഇരിക്കാന്‍ സാധിക്കുന്നു. ഈ സമയത്തുള്ള ശാരീരിക ബന്ധം പലപ്പോഴും ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.