മുഖക്കുരുവിന്റെ പാടുകൾ നീക്കം ചെയ്യാൻ ഇതാ ചില എളുപ്പ മാർഗങ്ങൾ. ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എടുത്ത് നിങ്ങളുടെ കൈപ്പത്തികൾ ഉപയോഗിച്ചുകൊണ്ട് തടവി ചെറുതായി ചൂടാക്കുക. മുഖക്കുരുവിൻറെ പാടുകളിൽ ഇത് മൃതുല്യമായി പുരട്ടിയ ശേഷം ഒരു രാത്രി മുഴുവന് അനക്കാതെ വയ്ക്കാം. എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് ഇത് ചെയ്യുന്നത് വഴി മുഖക്കുരു സൃഷ്ടിക്കുന്ന പാടുകളെ മികച്ച രീതിയിൽ ഇല്ലാതാക്കാൻ സാധിക്കും.
കറ്റാർ വാഴ ഇലകളിൽ നിന്ന് ജെൽ വേർതിരിച്ചെടുക്കുക. മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം ഇത് പ്രയോഗിക്കുക. ഒരു രാത്രി അനക്കാതെ വയ്ക്കുക. രാവിലെ മുഖം കഴുകി വൃത്തിയാക്കാം. ഉറങ്ങുന്നതിനുമുമ്പ് എല്ലാ രാത്രിയിലും നിങ്ങൾക്കിത് ചെയ്യാൻ കഴിഞ്ഞാൽ മികച്ച ഫലങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.
ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നിര് എടുത്ത ശേഷം ഒരു ചെറിയ പഞ്ഞി ഉപയോഗിച്ചുകൊണ്ട് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പ്രയോഗിക്കുക. 10 മിനിറ്റ് കാത്തിരുന്ന ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാം. നിങ്ങൾക്ക് ആഴ്ചയിൽ 3-4 തവണ ഇത് ചെയ്യാവുന്നതാണ്.