എത്ര ശ്രദ്ധിച്ചിട്ടും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പരാതി സ്‌ത്രീക്ക് മാത്രമല്ല പുരുഷനമുണ്ട്. പല വിധി കാരണങ്ങളാല്‍ മുടി നഷ്‌ടമാകാം. ഇതിനു പ്രധാന കാരണമാകുന്നത് താരനാണ്. ഉപയോഗിക്കുന്ന വെള്ളം, മരുന്നുകള്‍, പൊടി പടലങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും മുടി നഷ്‌ടമാകാന്‍ കാരണമാകുന്നുണ്ട്.
താരന്‍ കളയാന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെടുന്നുവെന്ന പരാതി ഭൂരിഭാഗം പേരിലുമുണ്ട്. എന്നാല്‍, താരന്റെ ശല്യം ഇല്ലാതാക്കാന്‍ ഉപ്പിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. താരനെ പ്രതിരോധിക്കുന്നതിനു പുറമെ തലയോട്ടി വൃത്തിയാക്കുന്നതിനും ആരോഗ്യമുള്ള മുടി കൈവരുന്നതിനും ഉപ്പ് സഹായിക്കും.
ഉപ്പ് തലയില്‍ വിതറിയ ശേഷം വൃത്താകൃതിയില്‍ ചെറിയ രീതിയില്‍ മസാജ് ചെയ്യുക. ഉപ്പിന്റെ വെള്ളം ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകി കളയണം. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഈ പ്രവര്‍ത്തി തുടരണം.
ഇതോടെ പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികള്‍ ഇല്ലാതാകുകയും മുടിക്ക് ആകര്‍ഷകത്വം ലഭിക്കുകയും ചെയ്യും. കരുത്തുള്ള മുടി വളരുന്നതിനൊപ്പം താരന്‍ ഒഴിഞ്ഞു പോകുകയും ചെയ്യും.