കാർ വൃത്തിയായി സൂക്ഷിക്കുക എന്നത് ചില്ലറ പണിയല്ല. നിങ്ങളുടെ കാർ മനോഹരമായിരിക്കണമെന്നും അത് സാനിറ്ററി ആയിരിക്കണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഴിവതും ഉപയോഗിക്കുന്നതിന് മുൻപും ഉപയോഗിച്ചതിന് ശേഷവും സീറ്റുകൾ വൃത്തിയാക്കി ഇടുക. ലെതർ കാർ സീറ്റുകളും എങ്ങനെ വൃത്തിയാക്കാം എന്നത് പ്രത്യേകം അറിഞ്ഞിരിക്കണം.
ഡ്രിങ്ക്സ് ന്റെ അംശം സീറ്റിൽ പറ്റിപ്പിടിച്ചാൽ, ഡ്രിങ്ക്സ് സീറ്റിൽ വീണാൽ മൈക്രോ ഫൈബർ ടവൽ അല്ലെങ്കിൽ പേപ്പർ ടവൽ ഉപയോഗിച്ച് വൃത്തിയായി തുടക്കുക. സീറ്റുകളിൽ നിന്ന് ഡ്രിങ്ക്സിന്റെ കറ നീക്കം ചെയ്യുന്നതിനായി ക്ലീനിംഗ് സൊല്യൂഷൻ ഉപയോഗിക്കുക. അപ്‌ഹോൾസ്റ്ററി ക്ലീനറിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരുക. ടൂത്ത് ബ്രഷ് പോലെ മൃദുവായ ബ്രഷ് ബ്രഷ് ഉപയോഗിച്ച് കറ ക്ളീൻ ചെയ്യുന്നതും നല്ലതാണ്.
ലെതർ കൊണ്ടുള്ള സീറ്റ് ആണെങ്കിൽ കറ കളയാൻ പ്രത്യേക വഴിയുണ്ട്. ഒരു കപ്പ് വിനാഗിരി, അലക്കു സോപ്പ്, അല്ലെങ്കിൽ ബ്ലീച്ച് എന്നിവ ഉപയോഗിച്ച് കറ ഉള്ള സ്ഥലത്ത് ക്ളീൻ ചെയ്യുക.