ചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ കറുവേപ്പില

ശ്രീനു എസ്
തിങ്കള്‍, 6 ജൂലൈ 2020 (17:18 IST)
നമ്മുടെ പാചക രുചിക്കൂട്ടുകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനമാണ് കറിവേപ്പില. എന്നാല്‍ പാചകത്തിനുവേണ്ടി മാത്രമല്ല നിരവധി ഓഷധ ഗുണമുള്ള കറിവേപ്പില ഉപയോഗിക്കുന്നത്. ചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും വിഷാംശങ്ങളെ നശിപ്പിക്കുവാനും കറിവേപ്പില ഉപയോഗിക്കാം. ഇതിനായി കറിവേപ്പില അരച്ച് നാരങ്ങ നീരിനൊപ്പം ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. 
 
നന്നായി അരച്ച കറിവേപ്പില നാരങ്ങനീരുമായി ചേര്‍ത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. നല്ലതുപോലെ മസാജ് ചെയ്ത ശേഷം പതിനഞ്ചുമിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇതിനോടൊപ്പം മഞ്ഞളും ചേര്‍ത്താല്‍ മുഖത്തിലെ മുഖക്കുരു മാറിക്കിട്ടും.

അനുബന്ധ വാര്‍ത്തകള്‍

Next Article