താരനുള്ള പരിഹാരം ഓറഞ്ചിന്റെ തൊലിയിലുണ്ട്!

ശ്രീനു എസ്
വെള്ളി, 1 ജനുവരി 2021 (17:06 IST)
നമ്മള്‍ എല്ലവാരും തന്നെ ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലി വലിച്ചെറിയുന്നവരായിരിക്കും. എന്നാല്‍ ഇനി അങ്ങനെ വലിച്ചെറിയണ്ട. ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് താരന്‍ നമ്മള്‍ വെറുതെ വലിച്ചെറിയുന്ന ഓറഞ്ച്തൊലിയിലുണ്ട് അതിനുള്ള പരിഹാരം.ഓറഞ്ചിന്റെ തൊലിയില്‍ കാത്സ്യം, മെഗ്‌നീഷ്യം,വിറ്റാമിന്‍ എ എന്നീ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 
  
ഒരു ഓറഞ്ചിന്റെ തൊലിയും കുറച്ച് നാരങ്ങാ നീരും ചേര്‍ത്ത് നല്ലവണ്ണം കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. എന്നിട്ട് ഈ അരച്ചെടുത്ത മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഏതെങ്കിലും ആന്റി-ഡാന്‍ഡ്രഫ് ഷാംപു ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയില്‍ 3 തവണ ഇങ്ങനെ ചെയ്താല്‍ താരനില്‍ നിന്ന് രക്ഷ നേടാനാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article