പഞ്ചസാര ചേര്‍ത്ത് പാല്‍ കുടിക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍ !

രേണുക വേണു
ശനി, 5 ഒക്‌ടോബര്‍ 2024 (14:39 IST)
ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. അതേസമയം പാല്‍ കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
 
പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍. അതായത് പാലില്‍ പഞ്ചസാര ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. പാലിലെ ലാക്ടോസ് ഘടകമാണ് ചെറിയ മധുരത്തിനു കാരണം. അതുകൊണ്ട് തന്നെ പഞ്ചസാര ചേര്‍ക്കാതെയും പാല്‍ കുടിക്കാം, അതാണ് ആരോഗ്യത്തിനു കൂടുതല്‍ നല്ലതും. 
 
പാലിനൊപ്പം പഞ്ചസാര ചേര്‍ക്കുമ്പോള്‍ ശരീരത്തിലേക്ക് അമിത കലോറി എത്തുന്നു. ഇത് അമിത ഭാരം, ഗ്യാസ് പ്രശ്നങ്ങള്‍, മലബന്ധം എന്നിവയ്ക്ക് കാരണമാകും. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ പഞ്ചസാര ചേര്‍ത്ത് പാല്‍ കുടിക്കുന്ന ശീലം ഒഴിവാക്കണം. പാലില്‍ അടങ്ങിയിരിക്കുന്ന മധുരം എളുപ്പത്തില്‍ ഗ്ലൂക്കോസായി മാറുന്നുണ്ട്. അതിനു പുറമേ പഞ്ചസാര കൂടി ചേര്‍ത്താല്‍ ഇത് പ്രമേഹത്തിലേക്ക് നയിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article