അടുക്കളയില്‍ കറുത്ത ഉറുമ്പുകളെ (കുനിയന്‍) കൊണ്ട് പലരും പൊറുതിമുട്ടി കാണും. മഴക്കാലത്ത് ഉറുമ്പുകള്‍ വീടിനുള്ളില്‍ എത്താന്‍ ഒരു കാരണമുണ്ട്. മണ്ണിനടിയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന ഉറുമ്പുകള്‍ക്ക് മഴ ഒരു പ്രതിസന്ധിയാണ്. മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നതിനാല്‍ ഇവര്‍ സുരക്ഷിതമായ ആവാസ വ്യവസ്ഥ തേടും. അങ്ങനെയാണ് മണ്ണില്‍ നിന്ന് വീടുകളുടെ ഉള്ളിലേക്ക് ഇവ എത്തുന്നത്. മഴയുടെ ശല്യമില്ലാത്ത സ്ഥലം നോക്കിയാണ് ഉറുമ്പുകള്‍ വീടിനുള്ളില്‍ അഭയം തേടുന്നത്.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും വീടിനു ചുറ്റും നിരീക്ഷിക്കണം. ജനലുകള്‍, വാതിലുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക. വീടിന്റെ തറ ഭാഗത്ത് എവിടെയെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്ന് നോക്കുക. വീടുമായി ചേര്‍ന്ന് പച്ചക്കറികളും ചെടികളും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വാതിലുകളിലും ജനലുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രെയ്മര്‍ അടിക്കുക. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് നേരം അടുക്കള തുടയ്ക്കണം. ഭക്ഷണ സാധനങ്ങള്‍ മൂടിവയ്‌ക്കേണ്ടതും അത്യാവശ്യമാണ്.