ഏസി ഓണാക്കി ഉറങ്ങുന്നതല്ല യഥാര്‍ഥത്തില്‍ അപകട കാരണം. മറിച്ച് ഏസി ഓണ്‍ ആക്കണമെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കണം. ഇങ്ങനെ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് വഴി കാറിന്റെ വിടവുകളിലൂടെയോ എയര്‍കണ്ടീഷന്‍ ഹോളിലൂടെയോ കാര്‍ബണ്‍ മോണോക്സൈഡ് പ്രവേശിക്കുന്നു. ഉറക്കത്തില്‍ ഈ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാല്‍ അതിവേഗം ബോധരഹിതരാകും. തുടര്‍ന്ന് ഓക്സിജന്‍ ശ്വസിക്കാന്‍ കഴിയാതെ മരണത്തിലേക്ക് വരെ കാര്യങ്ങള്‍ പോകും.