പ്രോട്ടീനും പോഷകങ്ങളും സമൃദ്ധമായി നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ സമീപകാലത്ത് മുട്ടയുമായി ബന്ധപ്പെട്ട് ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് മുട്ട പുഴുങ്ങി കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നത്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രചരണം മാത്രമാണ് ഇത്.
പൂര്‍ണമായി പുഴുങ്ങിയോ അല്ലെങ്കില്‍ പാതി വേവില്‍ പുഴുങ്ങിയോ മുട്ട കഴിക്കുന്നത് ഒരു തരത്തിലും ശരീരത്തിനു ദോഷം ചെയ്യില്ല. പുഴുങ്ങിയ മുട്ടയാണ് അതിവേഗം ദഹിക്കുക. ഓംലറ്റ്, ബുള്‍സൈ, ബുര്‍ജി എന്നീ രൂപങ്ങളില്‍ മുട്ട കഴിക്കുമ്പോള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മുട്ടയ്ക്കൊപ്പം എണ്ണ, സവാള, മുളകുപൊടി, ഉപ്പ് തുടങ്ങി മറ്റ് വിഭവങ്ങള്‍ കൂടി ചേരുന്നതിനാലാണ് ദഹിക്കാന്‍ സമയമെടുക്കുന്നത്.
പുഴുങ്ങി കഴിക്കുമ്പോള്‍ കൂടുതല്‍ പ്രോട്ടീനും പോഷകങ്ങളും ലഭിക്കും. മാത്രമല്ല ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന കലോറിയുടെ അളവ് കുറയും.