വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേടാകില്ല

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (12:43 IST)
വസ്ത്രങ്ങള്‍ കല്ലില്‍ അടിച്ചു നനയ്ക്കുന്നത് വസ്ത്രങ്ങളിലെ ബട്ടനുകളും മറ്റും പൊട്ടിപ്പോകാനും, വസ്ത്രത്തിന്റെ ആയുസ്സു കുറയ്ക്കാനും കാരണമാകും. വസ്ത്രങ്ങള്‍ അലക്കുപൊടിയില്‍ മുക്കിവച്ചശേഷം അവ നന്നായി ഉലച്ചെടുക്കുകയേ ആകാവൂ.
 
വസ്ത്രങ്ങള്‍ ആണിയിലും ഹൂക്കിലും മറ്റും തൂക്കിയിട്ടാല്‍ വലിയാനും കീറാനും സാദ്ധ്യതയുള്ളതിനാല്‍ കഴിവതും അവ ഹാംഗറുകളില്‍ തൂക്കിയിടുകയാണ് നല്ലത്. കടും നിറത്തിലുള്ളതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഒന്നിച്ച് നനയ്ക്കരുത്. നിറം ഇളകിപ്പിടിക്കാന്‍ സാദ്ധ്യതയുണ്ട്.
 
വസ്ത്രങ്ങള്‍ നനച്ചശേഷം വളരെ മുറുക്കി പിഴിയരുത്. വസ്ത്രങ്ങള്‍ നന്നായി കുടഞ്ഞു വെള്ളം കളഞ്ഞ ശേഷം തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലതാണ്. ഷര്‍ട്ടുകളും പാന്റുകളും അകം പുറത്താക്കി ഉണക്കിയാല്‍ കടുത്ത വെയിലേറ്റ് വസ്ത്രങ്ങളുടെ കടും നിറം മാറി മങ്ങലേല്‍ക്കാതിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article