കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയതിനാല്‍ ചോറ് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. അതിവേഗം ദഹിക്കുന്ന ഭക്ഷണം കൂടിയാണ് ചോറ്. ഊര്‍ജ്ജം നഷ്ടപ്പെടുന്ന ഭാരമേറിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ ചോറ് കഴിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ശരീരം ഊര്‍ജ്ജം നഷ്ടപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രാവിലെ ചോറ് കഴിക്കുമ്പോള്‍ ഗ്ലൂക്കോസ് നില അമിതമായി ഉയരും. ഇത് പ്രമേഹത്തിനു കാരണമാകുന്നു. അതുകൊണ്ടാണ് രാവിലെയും രാത്രിയും ചോറ് ഒഴിവാക്കണമെന്ന് പറയുന്നത്. ഉച്ചയ്ക്ക് ഒരുപിടി ചോറ് എന്നതാണ് ആരോഗ്യകരമായ ഭക്ഷണക്രമം. അതിനൊപ്പം ധാരാളം പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാവിലെ ശീലിക്കേണ്ടത്.