ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്നത് പതിവാണോ? ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടും

കെ ആര്‍ അനൂപ്

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (09:09 IST)
ഗ്യാസ് കയറി വയര്‍ വീര്‍ക്കുന്നത് പോലുള്ള ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ഇഞ്ചി റോള്‍ വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്ട്രബിള്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും വയറു വീര്‍ക്കുന്നത് തടയാനും സഹായിക്കും.
 
പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെന്‍, ലിമോണീന്‍, കാര്‍വോണ്‍ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയെ ചെറുക്കാനും ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
 
 കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ് കയറി വയര്‍ വിയര്‍ക്കുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍