വേദനയ്ക്ക് നിറമുണ്ടോ?

Webdunia
വേദനയ്ക്ക് നിറമുണ്ടോ? മരണത്തിന് രൂപമുണ്ടോ? ഇല്ലെന്ന് നമ്മള്‍ പറയുമെങ്കിലും ഇവ ശരിയെന്ന് പറയുന്നവരുമുണ്ട്. വേദനയ്ക്ക് മാത്രമല്ല കാഴ്ചയിലും കേള്‍വിയിലും രുചിയിലുമെല്ലാം നിറങ്ങള്‍ കാണുന്നവരുണ്ട്.

ഇത് അസാധാരണമായ ഇന്ദ്രിയാവസ്ഥയാണ്. നിറങ്ങള്‍ മാത്രമല്ല നിറമുള്ള അക്ഷരങ്ങളും വാക്കുകളും കാണുന്നവരുണ്ട്. സിനസ്തേഷ്യ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. സിനസ്തേഷ്യ എന്നാല്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയുന്നത്.

സ്ത്രീകളിലാണ് ഇത് കൂടുതലുള്ളത്. പരമ്പരാഗതമായി ഇവ കാണുന്നുണ്ടെങ്കിലും എന്തു കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. രണ്ടായിരത്തില്‍ ഒരാള്‍ക്ക് സിനസ്തേഷ്യ ഉണ്ടെന്നാണ് കണക്ക്.

നിറമുള്ള ശബ്ദം കേള്‍ക്കുന്നവരാണ് കൂടുതലും. ഇവര്‍ നിറമുള്ള പാട്ടു കേള്‍ക്കുന്നുവെന്ന് പറയുമ്പോള്‍ നമുക്ക് ചിരിക്കാന്‍ വകയാകുന്നു. പക്ഷെ അവരത് അനുഭവിക്കുന്നുവെന്നതാണ് സത്യം.

ഐസ്ക്രീം കഴിക്കുമ്പോള്‍ നല്ല മധുരമല്ലേ. പക്ഷേ ദീപയ്ക്ക് കടുത്ത നീല നിറവും തോന്നുന്നു. ചില ആഹാരം കഴിക്കുമ്പോള്‍ ദീപ പ്രത്യേകം രൂപങ്ങള്‍ കാണുന്നു. ഇതെല്ലാം അവള്‍ വെറുതേ പറയുന്നതല്ല. സിനസ്തേഷ്യ കാണിക്കുന്നതാണ്.