അമ്മമാരില്‍ മുലപ്പാലിലുണ്ടാവുന്ന കുറവ് പരിഹരിക്കാന്‍ ശതാവരിക്കിഴങ്ങിനാവുമെന്ന് ശാരിക തെളിയിക്കുന്നു. 2004 ല്‍ചെന്നൈയില്‍ നടന്ന ഇന്‍റര്‍ സയന്‍സ് ടാലന്‍റ് ഡിസ്കറി ഫെയറിലാണ് ശാരികയ്ക്ക് അംഗീകാരം ലഭിച്ചത്.
കുടപ്പനക്കുന്നിലെ ആടുകളിലാണ് ശാരിക പരീക്ഷണം നടത്തിയത്. ഇത് ഫലപ്രദമാവുകയായിരുന്നു. തുടര്‍ന്ന് മില്‍മയുടെ ലാബില്‍ ഇവ പരിശോധിച്ച് പാര്‍ശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവിനുള്ള മുഖ്യകാരണം അമ്മമാരിലെ മുലപ്പാലിന്‍റെ കുറവാണെന്നാണ് ശാരികയുടെ കണ്ടുപിടിത്തം. ഇത് പരിഹരിക്കാന്‍ അമ്മമാര്‍ ശതാവരിക്കിഴങ്ങ് കഴിച്ചാല്‍ മുലപ്പാല്‍ മുപ്പതുശതമാനം മുതല്‍ നാല്‍പതു ശതമാനം വരെ വര്‍ദ്ധിക്കുമന്ന് ശാരിക പറയുന്നു.
സിനിമാ നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെയും എസ്.സരസിജ (ഡെപ്യൂട്ടി ഡയറക്ടര്‍, നാഷണല്‍ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്) യുടെയും മകളാണ് എസ്.ശാരിക. കെ.സുകൃത് (സെന്‍റ് തോമസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാര്‍ത്ഥി) സഹോദരനാണ്.