അറിയാമോ ? പ്രമേഹത്തെ തടയാന്‍ മാത്രമല്ല, ഈ പ്രശ്നങ്ങള്‍ക്കും മികച്ച ഔഷധമാണ് പാവയ്ക്ക !

വെള്ളി, 7 ജൂലൈ 2017 (11:27 IST)
പ്രമേഹത്തെ തടയാനും നിയന്ത്രിക്കാനും ഉത്തമമായ ഒന്നാണ് പാവക്കാ നീരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. കയ്പേറുമെങ്കിലും ജീവിതത്തിലാകമാനം കയ്പ് പകര്‍ത്തുന്ന പമേഹത്തെ നിയന്ത്രിക്കാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് ദിവസേന പാവയ്ക്ക ശീലമാക്കിക്കൂടാ. പ്രമേഹ നിയന്ത്രണത്തോടൊപ്പം തന്നെ പാവക്കയ്ക്ക് മറ്റു പല സവിശേഷതകളുമുണ്ട്. എന്തെല്ലാമാണ് അതെന്ന് നോക്കാം...
 
പാവയ്ക്ക നീര് മറ്റൊന്നും ചേര്‍ക്കാതെ വെറുതെ കഴിക്കുന്നത് പ്രമേഹത്തെ ശമിപ്പിയ്ക്കും. പാവയ്ക്ക തൈരില്‍ അരിഞ്ഞിട്ട് ഉപ്പ് ചേര്‍ത്ത് ചവച്ച് തിന്നുക. ഇതും പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണ്. ത്വക് രോഗങ്ങള്‍ക്ക് പാവലിന്‍റെ ഇലയും തണ്ടും കായും അരച്ച് തേക്കുക ഉത്തമപരിഹാരമാണ്. പാവല്‍ ഇലയുടെ നീര് ദിവസവും കാല്‍വെള്ളയില്‍ തിരുമുക. ചൂടുകാലത്ത് പാദങ്ങള്‍ക്കുണ്ടാകുന്ന പുകച്ചില്‍ ഒഴിവാകാന്‍ ഇത് സഹായിക്കും. 
 
പാവല്‍ ഇലയുടെ നീര് കുരുമുളക് ചൂര്‍ണവുമായി ചേര്‍ത്ത് നേത്ര ഗോളത്തിന് പുറമേ തേയ്ക്കുന്നത് രാത്രിയില്‍ ഉണ്ടാകുന്ന കാഴ്ചക്കുറവിന് മികച്ച പരിഹാരമാണ്. വിഷൂചികയ്ക്ക്(കോളറ) പോലും പാവല്‍ ഒന്നാന്തരം ഔഷധമാണ്. പാവയ്ക്കാ നീരും എള്ളെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് വിഷൂചികയ്ക്ക് ശമനമുണ്ടാക്കും. പാവല്‍ ഇലയും കായും ദിവസവും ഉപയോഗിച്ചാല്‍ കരള്‍, പ്ളീഹ എന്നിവിടങ്ങളില്‍ രോഗങ്ങളുണ്ടാകുന്നത് തടയാനും സഹായിക്കും. 

വെബ്ദുനിയ വായിക്കുക