ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മഹാ പകര്‍ച്ചാവ്യാധി എന്നാണ് റോഡപകടങ്ങളെ വിളിക്കുന്നത്. 40 വയസ്സിന് താഴെയുള്ളവരുടെ ഏറ്റവും പ്രധാന മരണകാരണം റോഡപകടങ്ങളാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ ഇരട്ടിയാണ്. കേരളത്തിലെ നിരക്ക് ഇന്ത്യന്‍ നിരക്കിന്റെ ഇരട്ടിയാണ്. അപകടങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മരണനിരക്കുകളെ മൂന്ന് പട്ടികയില്‍ പെടുത്താം. ആദ്യത്തേത് അപകടങ്ങള്‍ക്ക് ശേഷം ഉടനടി ഉണ്ടാകുന്നതാണ്. ഇതിന്റെ പ്രധാന കാരണം തലക്കുള്ള പരിക്കാണ്. രണ്ടാമത്തെ ഉയര്‍ന്ന മരണ നിരക്ക് ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നതാണ്. ഇതിനെ ഗോള്‍ഡന്‍ അവര്‍ എന്ന് പറയുന്നു.
അപകടത്തില്‍ പെട്ടയാളിന്റെ ശരീരത്തില്‍ ഹൃദയ രക്ത കുഴലുകളുടെ പ്രവര്‍ത്തനം ഉണ്ടോയെന്നാണ് ഉറപ്പുവരുത്തണം. ഹൃദയമിടിപ്പ് ഉണ്ടോ എന്ന് അറിയുന്നത് സാധാരണ പള്‍സ് നോക്കിയാണ്. സാധാരണയായി റെഡിയല്‍ പള്‍സ് ആണ് നോക്കുക. ഇത് കണ്ടുപിടിക്കുന്നത് കൈപ്പത്തിയിലെ തള്ളവിരലിന്റെ താഴെ ഭാഗത്തായുള്ള കുഴയുടെ താഴെ ഉള്‍ഭാഗത്ത് മൂന്ന് വിരലുകള്‍ വെച്ച് തള്ള വിരല്‍ പിന്‍ഭാഗത്ത് വച്ച് അമര്‍ത്തി വിരലുകള്‍ പൊങ്ങുന്നുണ്ടോ എന്ന് നോക്കിയാണ്. റെഡിയല്‍ പള്‍സ് ലഭിക്കുന്നില്ലെങ്കില്‍ കരോറ്റിഡ് പള്‍സ് നോക്കണം. കഴുത്തിന് മുകളില്‍ താടിയെല്ലിന്റെ മൂലയ്ക്ക് താഴെയായി അമര്‍ത്തിയാണ് ഇത് കണ്ടുപിടിക്കുന്നത്. ഇതും ലഭിക്കുന്നില്ലെങ്കില്‍ ഹൃദയം പ്രവര്‍ത്തിക്കുന്നില്ല എന്ന് നിശ്ചയിക്കാം.