മാതാപിതാക്കളിൽ നിന്നും മാറിനിൽക്കുന്ന കുട്ടികളിൽ കാണപ്പെടുന്ന സെപ്പറേഷൻ ആൻസൈറ്റിയെ പറ്റി കൂടുതൽ അറിയാം

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (19:21 IST)
18 മാസം മുതല്‍ 3 വയസ്സുവരെ മാതാപിതാക്കളെ പറ്റിപിടിച്ചിരിക്കുന്ന സ്വഭാവം സാധാരണകുട്ടികളില്‍ കണ്ടുവരാറുണ്ട്. വളരും തോറും ഇത് ഒരുപരിധിവരെ മാറാമെങ്കിലും മാതാപിതാക്കളെ വിട്ട് നില്‍ക്കാന്‍ മുതിര്‍ന്ന ശേഷവും പല കുട്ടികള്‍ക്കും സാധിക്കാറില്ല. മാതാപിതാക്കളില്‍ നിന്ന് അല്ലെങ്കില്‍ വീട് വിട്ടുനില്‍ക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ഈ ഭയമാണ് സെപ്പറേഷന്‍ ആന്‍സൈറ്റി. ഒരു കുട്ടിയില്‍ ഇതിന്റെ ലക്ഷണങ്ങള്‍ അതിതീവ്രമായി കാണുകയാണെങ്കില്‍ അത് സെപ്പറേഷന്‍ ആന്‍സൈറ്റി ഡിസോര്‍ഡര്‍ ആയേക്കാം.
 
കുഞ്ഞുങ്ങളില്‍ ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെ സ്വപ്നങ്ങള്‍ കാണുക. വളരെയധികം ആവലാതിപ്പെടുക, സ്‌കൂളില്‍ പോകാന്‍ മടി,ഒറ്റയ്ക്കിരിയ്കാന്‍ ഭയം,ഇടയ്ക്കിടെയുള്ള തലവേദന, വയറുവേദന,ടെന്‍ഷന്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം. ഇത്തരം കുട്ടികളില്‍ മാതാപിതാക്കളെ പറ്റിയിരിക്കാനുള്ള പ്രവണത അധികമായി കാണാം. സ്‌കൂള്‍ മാറുക, ഇഷ്ടപ്പെട്ട വളര്‍ത്തുമൃഗത്തിന്റെ മരണം, വീട് മാറുക എന്നിങ്ങനെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന വിഷമതകളും കുട്ടികളില്‍ സെപ്പറെഷന്‍ ആന്‍സൈറ്റി ഉണ്ടാക്കാറുണ്ട്.
 
ഈ അവസ്ഥയുള്ള കുട്ടികളില്‍ പാനിക് അറ്റാക്ക്, സോഷ്യന്‍ ആന്‍സൈറ്റി,ഫോബിയ,ഒ സിഡി, വിഷാദരോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ പരിശോധനയിലൂടെ ഇത് മാറ്റിയെടുക്കാനാകും. അച്ഛനമ്മമാര്‍ക്ക് ആന്‍സൈറ്റി ഡിസോര്‍ഡര്‍ ഉണ്ടെങ്കില്‍ അത് കുട്ടികളില്‍ പ്രതിഫലിച്ചേക്കാം.സ്വാഭാവിക വേര്‍പിരിയലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തൂകയാണ് രക്ഷിതാക്കള്‍ ആദ്യമായി ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സേവനവും തേടാം.
 
കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും സെപ്പറേഷന്‍ ആന്‍സൈറ്റി കാണപ്പെടാറുണ്ട്. പെട്ടെന്നുള്ള വിവാഹമോചനം,ദാമ്പത്യപ്രശ്‌നങ്ങള്‍,വിവാഹശേഷം വീട് മാറുന്നത് എന്നിവയെല്ലാം മുതിര്‍ന്നവരിലും ആന്‍സൈറ്റി ഉണ്ടാക്കാം. ആറ് മാസത്തില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം മെഡിക്കേഷന്‍ തേടുന്നതാണ് ഉചിതം. മുതിര്‍ന്നവരിലെ ആന്‍സൈറ്റി ഡിസോര്‍ഡര്‍ എളുപ്പത്തില്‍ തന്നെ മാറ്റാനാവുന്നതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍