കൊവിഡ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

ശ്രീനു എസ്
തിങ്കള്‍, 6 ജൂലൈ 2020 (16:17 IST)
കൊവിഡ് വായുവിലൂടെ പകരുമെന്നും അതിനാല്‍ ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ്ഗ രേഖ പുറപ്പെടുവിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് 32രാജ്യങ്ങളിലെ 239 ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചെന്നാണ് വിവരം. 
 
നിലവില്‍ സമ്പര്‍ക്കം മൂലവും സ്പര്‍ശനത്തിലൂടെയുമാണ് രോഗം പടരുന്നതെന്നാണ് കണക്കാക്കിയിട്ടുള്ളത്. വായുവിലൂടെ കൊവിഡ് പടരുമോയെന്ന് പഠനങ്ങള്‍ മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് അംഗീകരിക്കുന്ന തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article