രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം?

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജനുവരി 2023 (18:44 IST)
രക്തം ദാനം മഹാദാനമാണ്. രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാലുമണിക്കൂറിനുള്ളില്‍ രക്തം കൊടുക്കുന്നയാള്‍ ഭക്ഷണം കഴിച്ചിരിക്കണം. കൂടാതെ തലേ ദിവസം ആറുമണിക്കൂറെങ്കിലും നന്നായി ഉറങ്ങിയിരിക്കണം. രക്തം കൊടുക്കുന്നതിന് രണ്ടുമണിക്കൂറിനുള്ളില്‍ പുകവലിക്കാന്‍ പാടില്ല. കൂടാതെ 12 മണിക്കൂറിനുള്ളില്‍ മദ്യം കഴിക്കാനും പാടില്ല. 
 
കൂടാതെ രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി നല്‍കുന്ന ചോദ്യങ്ങള്‍ അടങ്ങിയ ഫോം സത്യസന്ധമായി പൂരിപ്പിക്കണം. മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറിനോട് പറയണം. സര്‍ജറികഴിഞ്ഞതും, പല്ലെടുത്തതും ടാറ്റു ചെയ്തതുമായ ആളുകള്‍ക്ക് ആറുമാസത്തേക്ക് രക്തദാനം നല്‍കാന്‍ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article