ഉറക്കമുണർന്ന ശേഷം ക്ഷീണം തോന്നുന്നുവോ? കാരണങ്ങൾ ഇവയാവാം

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (18:23 IST)
രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഉന്മേഷം അനുഭവപ്പെടാതെ ക്ഷീണവുമായി എണീക്കാറുള്ളവരാണോ നിങ്ങള്‍. രാവിലെ എഴുന്നേറ്റത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നിക്കാത്ത വിധത്തിലുള്ള ക്ഷീണമാണെങ്കില്‍ അതിനെ നിസാരമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങളും കൊണ്ടാകാം നിങ്ങള്‍ക്ക് ഇത്തരത്തില്‍ ക്ഷീണം തോന്നുന്നത്. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണം ക്ഷീണമാകാം.
 
രാത്രി നല്ല രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഇങ്ങനെ ക്ഷീണം തോന്നാം. 7-8 മണിക്കൂര്‍ തടസ്സമില്ലാത്ത ഉറക്കം നമുക്ക് ഏറെ ആവശ്യമാണ്. നിര്‍ജലീകരണം മൂലവും ഇങ്ങനെ ക്ഷീണം തോന്നാം. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിലെ അമിനോ ആസിഡിന്റെ അളവിനെ ബാധിക്കും. അമിനോ ആസിഡുകള്‍ ഇല്ലെങ്കില്‍ സെറോടോണിനെ മെലാറ്റോണിനാക്കി മാറ്റുന്ന പക്രിയ തടസ്സപ്പെടും.
 
കൂടാതെ ഏതെങ്കിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലവും പ്രത്യേകിച്ച് തൈറോയിഡുമായി ബന്ധപ്പെട്ട് അത് മെറ്റാബോളിസത്തെ ബാധിക്കാം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജവും പോഷകങ്ങളും വിറ്റാമിനുകളും ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. കൂടാതെ കടുത്ത മാനസിക സമ്മര്‍ദ്ദമോ, വിഷാദമോ മൂലവും ഇങ്ങനെ ക്ഷീണം അനുഭവപ്പെടാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article