കൂർക്കം വലി എന്തുകൊണ്ട്? പരിഹാരങ്ങൾ ഇവ

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (19:22 IST)
കൂർക്കം വലി പലരെയും അസ്വസ്ഥപ്പെടുത്തുന്ന ഒരു സംഗതിയാണ്. കൂടെ കിടക്കുന്നവർക്കാണ് പ്രധാനമായും കൂർക്കംവലി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത് പലരുടെയും ഉറക്കം നഷ്ടപ്പെടാൻ കാരണമാകും. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരിലും കൂർക്കംവലി കാണാനാവുന്നു.ഉറങ്ങുമ്പോൾ ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സമാണിതെന്ന് ഡോക്ടർമാർ പറയുന്നു.
 
ജലദോഷവും മൂക്കടപ്പുമുള്ളവരിൽ കൂർക്കം വലി ഉണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരെ ശ്വാസകോശത്തിലെത്താൻ സാധിക്കാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിന് കാരണം. ഉറക്കസമയത്ത് തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുമ്പോൾ വായുവിന് ശരിയായി കടന്നുപോകാൻ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുള്ള ശബ്ദമാണ് കൂർക്കം വലിയായി അനുഭവപ്പെടുന്നത്.
 
ജനിക്കുമ്പോൾ മൂക്കിൻ്റെ പാലത്തിനുണ്ടാകുന്ന ചില തകരാറുകളും കഴുത്തിൻ്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ലിംഫ് കലകളായ ടോൺസിലുകൾക്ക് അണുബാധയുണ്ടായി വീങ്ങുന്നതും തൊണ്ടയിൽ ശ്വാസനാളം ഇടുങ്ങുന്നതും കൂർക്കംവലിയുണ്ടാക്കും. ചെരിഞ്ഞു കിടന്നുറങ്ങുന്നതും തടി കുറയ്ക്കുന്നതും തലയിണ ഒഴിവാക്കി കിടക്കുന്നതും കൂർക്കം വലി കുറയ്ക്കാൻ സഹായകമാകും. കൂർക്കം വലി പ്രശ്നം അനുഭവിക്കുന്നവർ ഉറങ്ങുന്നതിന് 2 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.ഗൗരവകരമായ പ്രശ്നങ്ങളാണെങ്കിൽ കൂർക്കംവലിക്ക് ചികിത്സകൾ വേണ്ടിവരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article