ചിപ്സില്‍ അടങ്ങിയിരിക്കുന്നത് മാരക രാസവസ്തുക്കളോ?

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (11:06 IST)
ചിപ്സ് കഴിക്കാത്തവരായി ആരുംമുണ്ടാകില്ല. കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള വിഭവമാണ് ഉരുളക്കിഴങ്ങ് ചിപ്സ്. എന്നാല്‍ യുഎഇയിലെ സോഷ്യല്‍ മീഡിയയില്‍ കുറച്ചുദിവസങ്ങളായി ചര്‍ച്ച ചെയുന്ന വിഷയമാണ്. ഉരുളക്കിഴങ്ങ് ചിപ്സ് കത്തുന്നതിന്റെ വീഡിയോ പ്രചരിച്ചതിനെ പറ്റി. 
 
നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സില്‍ വൻതോതിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും അതിനാലാണ് ചിപ്സിന് തീ കൊളുത്തിയപ്പോൾ കത്താനിടയായതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. ഭക്ഷണസംബന്ധമായ വിഷയമായതിനാല്‍ ചിപ്സ് കത്തുന്ന വീഡിയോ ദിവസങ്ങൾക്കകം സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാവിഷയമായി മാറുകയായിരുന്നു.
 
വീഡിയോ പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റിയിലെ ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ വിളിച്ച് നിരവധി പേര്‍ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍ വീഡിയോയില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും, ഇത് സാധാരണ പ്രക്രിയ മാത്രമാണെന്നും ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. 
 
സോഷ്യല്‍ മീഡിയയില്‍ ചിപ്സ് കത്തുന്ന വീഡിയോ പ്രചരിച്ചതോടെ ദുബായ് മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയിരുന്നു. സംഭവം സാധാരണ പ്രക്രിയയാണെന്നും, ആശങ്കപ്പെടാനില്ലെന്നുമാണ് പരിശോധനയ്ക്ക് ശേഷം ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചത്. കാർബോ ഹൈഡ്രോക്സൈഡ്, എണ്ണ, ഉപ്പ് കലർന്ന ഭക്ഷണം എന്നിവ ചേർത്ത വസ്തുവിന് തീ കൊളുത്തിയാൽ അത് കത്തുന്നത് സാധാരണയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article